25 കോടി ഈ ടിക്കറ്റിന്; ഓണം ബമ്പര്‍ നറുക്കെടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 02:15 PM  |  

Last Updated: 18th September 2022 02:15 PM  |   A+A-   |  

onam_bumper

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.  TJ 750 605 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍‌ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. 

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണെന്നും വലിയ പിന്തുണയോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തതെന്നും ധനമന്ത്രി പറഞ്ഞു.

അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും.

ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

കൂടുതൽ തുക നൽകാമെന്ന് വാ​ഗ്ദാനം, ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ