കായംകുളത്ത് നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 09:23 PM  |  

Last Updated: 18th September 2022 09:23 PM  |   A+A-   |  

stray dog menace

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു. കായംകുളം കൃഷ്ണപുരം കാപ്പില്‍ കിഴക്ക് കൊല്ലാകുറ്റി പടീറ്റതില്‍ ഷൗക്കത്തിന്റെ വീട്ടിലെ ആടുകളെയും കോഴികളെയുമാണ് തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നത്.

ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. രണ്ട് ആടിനെയും 15ഓളം കോഴികളെയുമാണ് കടിച്ചുകൊന്നത്. നൈലോണ്‍ വലകള്‍ ചാടിക്കടന്നാണ് ആക്രമണം നടത്തിയത്. ബഹളം കേട്ട് സമീപത്തെ പള്ളിയില്‍ വന്നവര്‍ എത്തിയപ്പോഴേക്കും നായ്ക്കള്‍ കടന്നുകളഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ