ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്: കോഴിക്കോട് രണ്ടുപേർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 05:56 PM  |  

Last Updated: 25th September 2022 05:56 PM  |   A+A-   |  

ksrtc_2

കല്ലേറില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നനിലയില്‍, സ്‌ക്രീന്‍ഷോട്ട്‌

 

കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ, കോഴിക്കോട് മോഡേൺ ബസാർ സ്റ്റീൽ കോംപ്ലക്സിന് സമീപം കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചങ്ങംപൊതിപ്പറമ്പ് അരക്കിണർ സ്വദേശികളായ മുഹമ്മദ് ഹാതിം (38), അബ്ദുൽ ജാഫർ (33) എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.

ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതികൾ, തൃശൂർ–കണ്ണൂർ സൂപ്പർ ഫാസ്റ്റിനു നേരെയാണ് കല്ലെറിഞ്ഞത്. സംഭവത്തിൽ ഡ്രൈവർ തൃശൂർ മുട്ടിത്തടി സ്വദേശി സിജിക്ക് (48) പരിക്കേറ്റിരുന്നു. ബസിന്റെ മുൻവശത്തെ ചില്ലാണ് പൂർണമായി തകർന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പലിശക്കാരെ കൊണ്ട് പൊറുതിമുട്ടി; വീട്ടുകാരറിയാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിയുടെ മുന്നില്‍, 'ഉറപ്പ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ