സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിനിറങ്ങുന്നു; മഠത്തിന് മുന്‍പില്‍ ഇന്ന് മുതല്‍ സത്യാഗ്രഹമിരിക്കും

സിസ്റ്റർ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വയനാട്ടിലെ കാരയ്ക്കാമല മഠത്തിന് മുന്നിൽ സത്യഗ്രഹമാരംഭിക്കും
സിസ്റ്റര്‍ ലൂസി കളപ്പുര /ഫയല്‍ ചിത്രം
സിസ്റ്റര്‍ ലൂസി കളപ്പുര /ഫയല്‍ ചിത്രം


വയനാട്: സിസ്റ്റർ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വയനാട്ടിലെ കാരയ്ക്കാമല മഠത്തിന് മുന്നിൽ സത്യഗ്രഹമാരംഭിക്കും. മഠം അധികൃതർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും നിരന്തരം ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സിസ്റ്റർ ലൂസി കളപ്പുര വീണ്ടും സമരത്തിനൊരുങ്ങുന്നത്. 

ഭക്ഷണം നിഷേധിച്ചും പ്രാർഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള പൊതു സൗകര്യങ്ങൾ ഉപയോ​ഗിക്കുന്നതിൽ നിന്ന് വിലക്കിയും ദിവസം തോറും പീഡനം കടുപ്പിക്കുകയാണ് അധികൃതരെന്ന് സിസ്റ്റർ ലൂസി കളപ്പുര പറയുന്നു.  ഓ​ഗസ്റ്റിൽ തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതർ ഉപദ്രവം തുടരുന്നതായാരോപിച്ചാണ് സിസ്റ്റർ ലൂസി കളപ്പുര സമരം പ്രഖ്യാപിച്ചത്.  

മഠം അധികൃതരോ കന്യാസ്ത്രീകളോ നാലു വർഷമായി തന്നോട് സംസാരിക്കുന്നില്ല. മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ഇവരുടെ ശ്രമം. നിലവിലെ കേസ് കഴിയുന്നതു വരെ മഠത്തിൻറെ എല്ലാ സൗകര്യങ്ങളും സിസ്റ്റർ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി. എന്നാൽ ഈ വിധി മാനിക്കാതെയാണ് മഠം അധികൃതർ ഉപദ്രവങ്ങൾ തുടരുന്നത് എന്നും സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com