തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കണം; സംസ്ഥാനം സുപ്രീം കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 10:45 AM  |  

Last Updated: 27th September 2022 10:49 AM  |   A+A-   |  

SupremeCourtofIndia

പ്രതീകാത്മക ചിത്രം

 


ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുപട്ടികളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. തെരുവുനായ്ക്കളില്‍ വന്ധ്യംകരണ നടപടികള്‍ നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പട്ടു.

സംസ്ഥാനത്തെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം അക്രമകാരികളായ തെരുവു നായ്ക്കളേയും പേപ്പട്ടികളേയും കൊല്ലാം. സാധാരണഗതിയില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരുമ്പോള്‍ രോഗവ്യാപികളായ മൃഗങ്ങളെ കൊല്ലുന്ന നടപടിക്രമം രാജ്യത്ത് അനുവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ പേപ്പട്ടിയുടെയും തെരുവുനായയുടെ കാര്യത്തില്‍ കേന്ദ്രചട്ടം നിലനില്‍ക്കുന്നതിനാല്‍ അങ്ങനെ കൊല്ലാന്‍ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഇത്തരത്തില്‍ അക്രമികാരികളായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. 

തെരുവുനായ്ക്കളില്‍ വന്ധ്യംകരണ നടപടികള്‍ നടപ്പാക്കുന്നതില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഹൈക്കോടതി വിലക്കിയിരുന്നു. ഇത് അനുവദിക്കണമെന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. മതിയായ വൈദഗ്ധ്യമില്ലെന്നും ദേശീയ മൃഗക്ഷേമ ബോര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നും വിലയിരുത്തിയാണു കോടതി കുടുംബശ്രീയെ വിലക്കിയത്. കേരളത്തില്‍ വലിയ നെറ്റ് വര്‍്ക്ക ഉള്ള സംഘടനായണ് കുടുംബശ്രീയെന്നും, ദേശീയ മൃഗക്ഷേമ ബോര്‍ഡ് അംഗീകരിച്ച സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് കുറവാണെന്നും ആയതിനാല്‍ കുടുംബശ്രീയെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ