പത്ത് മാസത്തിനകം ഇരട്ടിപ്പണം; കോടികള്‍ തട്ടി നാടുവിട്ടു; ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ രാജേഷ് മലാക്ക അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 12:38 PM  |  

Last Updated: 29th September 2022 12:38 PM  |   A+A-   |  

rajesh_malakka

രാജേഷ് മലാക്ക/ ടെലിവിഷന്‍ ചിത്രം

 

തൃശൂര്‍: നിക്ഷേപ തട്ടിപ്പുകേസില്‍ ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ തൃശൂര്‍ സ്വദേശി രാജേഷ് മലാക്ക അറസ്റ്റില്‍. കോടികളുടെ നിക്ഷേപം സ്വരൂപിച്ച് നാടുവിട്ട രാജേഷിനെ ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. 

30,000 ആളുകൡല്‍ നിന്ന് ഇയാള്‍ 500 കോടിയലധികം രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. മൈ ക്ലബ് ട്രേഡിങ്ങ്. ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് എന്നീ കമ്പനികളുടെ പേരിലാണ് ഇയാള്‍ തട്ടിപ്പുനടത്തിയത്. ഡോളറിലായരുന്നു പണം സ്വീകരിച്ചത്. പത്ത് മാസത്തിനകം ഇരട്ടി പൈസ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. 

വടക്കാഞ്ചേരി ഉന്നംപറമ്പ് സ്വേേദശിയാണ് രാജേഷ് മലാക്ക. തട്ടിപ്പിന് ഇരയായി എന്നറിഞ്ഞതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എകെജി സെന്റര്‍ ആക്രമണം; ജിതിന് ജാമ്യമില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ