തൃശൂരില്‍ സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം; വഴിയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 08:15 AM  |  

Last Updated: 29th September 2022 08:15 AM  |   A+A-   |  

ksrtc_swift

സ്വിഫ്റ്റ് ബസ്(ഫയല്‍ ചിത്രം)

 

തൃശൂര്‍: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം. വഴിയാത്രക്കാരനെയാണ് ബസ് ഇടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. 

ബസിടിച്ച് വീണ വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി ഇറങ്ങി. തമിഴ്‌നാട് സ്വദേശിയായ ശെല്‍വനാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാമുകിയെ വിട്ടുകിട്ടാൻ ഹർജി, വിവാഹിതനാണെന്ന വിവരം മറച്ചുവച്ചു; 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ