ദഫ് പഠിക്കാന്‍ പോയ കുട്ടികള്‍ മടങ്ങിവരാന്‍ വൈകി; പിതാവിന്റെ ക്രൂരമര്‍ദനം

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 29th September 2022 05:43 PM  |  

Last Updated: 29th September 2022 05:43 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് കുട്ടികളെ പട്ടികകൊണ്ടടിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം നടന്നത്. പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്. പിതാവ് അന്‍സാര്‍ ഒളിവിലാണ്. 

നബിദിന പരിപാടിക്ക് ദഫ് പഠിക്കാന്‍ പോയ കുട്ടികള്‍ വരാന്‍ വൈകിയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. മര്‍ദനമേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. പൊലീസ് കുട്ടികളുടെ മൊഴിയെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ ആറു വയസ്സുള്ള മകളുമായി പിതാവ് പുഴയില്‍ ചാടി; തിരച്ചില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ