ചികിത്സക്കെത്തിയ വിദ്യാർഥിനികളോട് മോശമായി പെരുമാറി; ഡോക്ടർക്ക് മർദ്ദനം, പരാതി

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 30th September 2022 08:10 PM  |  

Last Updated: 30th September 2022 08:10 PM  |   A+A-   |  

doctor

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വിദ്യാർഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ആശുപത്രിയിലെത്തിയ ഒരു സംഘം വിദ്യാർഥികളാണ് ഡോക്ടറെ മർദ്ദിച്ചത്. ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ എത്തിയ വിദ്യാർഥിസംഘം ഡോക്ടറെ അത്യാഹിതവിഭാ​ഗത്തിൽ നിന്ന് വലിച്ചിറക്കി അടിച്ചെന്നാണ് പരാതി. 

വ്യാഴാഴ്ച രാവിലെ അടിയന്തരചികിത്സാവിഭാ​ഗത്തിൽ പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാർഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മർദ്ദനം. അതേസമയം ഇന്നലെ വിദ്യാർഥിനികൾ ചികിത്സ കഴിഞ്ഞ് അധ്യാപകനോടൊപ്പം മടങ്ങിയെന്നും രാതി ഒന്നും പറഞ്ഞിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

പരിക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഡോക്ടറും ഐ എം എയും പരാതി നൽകി. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഡോക്ടർക്കെതിരെ വിദ്യാർത്ഥിനികളും പരാതി നൽകിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വകാര്യഭാഗത്ത് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു, മോഷണക്കുറ്റം ആരോപിച്ച് 15കാരന് നേരെ ക്രൂരത; വൈദികനെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ