80 ലക്ഷമല്ല, കൊടുത്തത് വലിയ തുക; ബിനോയിയുടെ സ്വത്തിൽ കുട്ടി അവകാശമുന്നയിക്കരുതെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ

ബിനോയിയുടെ സ്വത്തിലും  പൈതൃകസ്വത്തിലും പാരമ്പര്യത്തിലും അവകാശവാദമുന്നയിക്കരുതെന്നാണ് വ്യവസ്ഥയിലുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ; സിപിഎം നേതാവ് കോടിയേരെ ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഉൾപ്പെട്ട പീഡനക്കേസ് ഒത്തുതീർപ്പാക്കിയത് വൻ തുകയ്ക്ക്. പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിയുടെ കുട്ടിക്ക് ഭാവിയില്‍ സ്വത്തിൽ  അവകാശമുന്നയിക്കാനാവില്ല എന്നുൾപ്പടെ ഒത്തുതീര്‍പ്പ് വ്യവസ്ഥയിൽ പറയുന്നുണ്ട്. 

ബിനോയിയുടെ സ്വത്തിലും  പൈതൃകസ്വത്തിലും പാരമ്പര്യത്തിലും അവകാശവാദമുന്നയിക്കരുതെന്നാണ് വ്യവസ്ഥയിലുള്ളത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ക്ഷേമം, സന്തോഷം, സംരക്ഷണം, വളര്‍ച്ച എന്നീ കാര്യങ്ങള്‍ക്കുവേണ്ടിയാണ് 80 ലക്ഷം രൂപനല്‍കിയത്. തിരുവനന്തപുരം കുറവന്‍കോണം കനറാബാങ്കിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് പണം നല്‍കിയത്. കോടതിയില്‍ 80 ലക്ഷമാണ് കാണിച്ചതെങ്കിലും വലിയ തുകയ്ക്കാണ് കേസ് ഒത്തുതീര്‍പ്പായതെന്ന് യുവതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

കുട്ടിയുടെ പിതൃത്വം തിരിച്ചറിയാനായുള്ള ഡിഎന്‍എ ഫലം മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം നടന്നത്. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച ഒത്തു തീർപ്പു വ്യവസ്ഥ ജസ്റ്റിസുമാരായ ആർ.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അം​ഗീകരിക്കുകയായിരുന്നു.

2019 ജൂണിലാണ് ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് പരാതിയില്‍ ആരോപിച്ചത്.  ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെടുന്നത്. 2009 നവംബറില്‍ ബിനോയി കോടിയേരിയില്‍ നിന്നും ഗര്‍ഭിണിയായി. പിന്നീട് മുംബൈയില്‍ ഫ്‌ലാറ്റ് എടുത്തു നല്‍കുകയും കുട്ടിക്കും തനിക്കും ചെലവിനായി ബിനോയി മാസം പണം അയച്ചിരുന്നതായും യുവതി വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com