ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഉല്ലല ബാബുവിന്

സിജി ശാന്തകുമാര്‍ സമഗ്രസംഭാവന പുരസ്‌കാരം 60,000/ രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റു പുരസ്‌കാരങ്ങള്‍.
ഉല്ലല ബാബു- കെവി മോഹന്‍ കുമാര്‍
ഉല്ലല ബാബു- കെവി മോഹന്‍ കുമാര്‍

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  2023 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിജി ശാന്തകുമാര്‍ സമഗ്രസംഭാവന പുരസ്‌കാരം ഉല്ലല ബാബു അര്‍ഹനായി. കഥ/നോവല്‍ വിഭാഗത്തില്‍ കെവി മോഹന്‍കുമാര്‍ (ഉണ്ടക്കണ്ണന്റെ കാഴ്ചകള്‍). കവിത ദിവാകരന്‍ വിഷ്ണുമംഗലം (വെള്ള ബലൂണ്‍), ശാസ്ത്രം
സാഗാ ജെയിംസ് (ശാസ്ത്രമധുരം), ജീവചരിത്രം/ആത്മകഥ വിഭാഗത്തില്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് (വൈക്കം മുഹമ്മദ് ബഷീര്‍ ഉമ്മിണി വല്യ ഒരാള്‍) അര്‍ഹമായി. 

വിവര്‍ത്തനം/പുനരാഖ്യാനം വിഭാഗത്തില്‍ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി (രാവണന്‍), ചിത്രീകരണത്തിന് ബോബി എം. പ്രഭ (ആദം ബര്‍സ), പ്രൊഡക്ഷന്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് (ബുദ്ധവെളിച്ചം), നാടകം സാബു കോട്ടുക്കല്‍ (പക്ഷിപാഠം), വൈജ്ഞാനിക വിഭാഗത്തില്‍ ഡോ. ടി ഗീനാകുമാരി (മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രം  കുട്ടികള്‍ക്ക്), ശ്രീചിത്രന്‍ എം ജെ  (ഇതിഹാസങ്ങളെത്തേടി) എന്നിവര്‍ക്ക് ലഭിച്ചു. 

സാംസ്‌കാരികകാര്യ വകുപ്പ് ഡയറക്ടര്‍ എന്‍ മായ ഐഎഫ്എസ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഫിനാന്‍സ് ഓഫീസര്‍ സൂര്യനാരായണന്‍ എംഡി, ഓഫീസ് മാനേജര്‍ ബി എസ് പ്രദീപ് കുമാര്‍, ഭരണസമിതി അംഗം അഡ്വ. രണ്‍ദീഷ് എന്നിവരാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. സിജി ശാന്തകുമാര്‍ സമഗ്രസംഭാവന പുരസ്‌കാരം 60,000/ രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റു പുരസ്‌കാരങ്ങള്‍. കവി പ്രഭാവര്‍മ്മ, മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാര്‍ ഐ എ എസ്, മുന്‍ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ വി പി ജോയിയും അടങ്ങിയ ജൂറിയാണ് സമഗ്രസംഭാവനാപുരസ്‌കാരം നിര്‍ണ്ണയിച്ചത്. 2024 ജനുവരിയില്‍ പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com