'മനു എസ് പിള്ളയുടെ പുസ്‌തകം അധാർമികം, വിറ്റുപോയത് വില കുറവായതു കൊണ്ട്': അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി

'ഹിസ്റ്ററി ലിബറേറ്റഡ്: ദി ശ്രീചിത്ര സാഗ' എന്ന പുസ്‌തത്തിൽ എല്ലാനും മറുപടി നൽകിയിട്ടുണ്ട്
മനു എസ് പിള്ള/ ഫെയ്‌സ്‌ബുക്ക്, അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി/ വിൻസെന്റ് പുളിക്കൽ
മനു എസ് പിള്ള/ ഫെയ്‌സ്‌ബുക്ക്, അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി/ വിൻസെന്റ് പുളിക്കൽ

നു എസ് പിള്ള 'ഐവറി ത്രോൺ: ക്രോണിക്കൽസ് ഓഫ് ദ ഫാമിലി ഓഫ് ട്രാവൻകൂർ' എന്ന പുസ്‌തകത്തിൽ തിരുവിതാംകൂർ രാജകുടുംബത്തെ കുറിച്ച് എഴുതിയതെല്ലാം അധാർമികമെന്ന് അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി. പുസ്‌തകത്തിന് വില കുറവായതു കൊണ്ട് അത് കുറേ ആളുകൾ വാങ്ങിച്ചു. പുസ്തകം ഒരു കെട്ടുകഥയാണെന്ന് പറയില്ല എന്നാൽ നിറംപിടിപ്പിച്ച കഥകളാണ് അതിൽ എഴുതിയിക്കുന്നത്- ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു തിരുവിതാംകൂർ രാജകുടുംബാം​ഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി.

'മനു എസ് പിള്ളയുടെ പുസ്‌തകം മുഴു‌വനും ഞാൻ വായിച്ചിട്ടില്ല. ചില പേജുകൾ മാത്രമാണ് വായിച്ചത്. മുഴുവനും വായിക്കാനുള്ള സമയവും ഊർജവും എനിക്ക് ഉണ്ടായിരുന്നില്ല. 'ഹിസ്റ്ററി ലിബറേറ്റഡ്: ദി ശ്രീചിത്ര സാഗ' എന്ന ഞാൻ എഴുതിയ പുസ്‌തകം ഒരു പരിധിവരെ ഇതിനൊരു ഉത്തരമാണ്. ഞാൻ പുസ്‌തകം എഴുതുമ്പോൾ എന്റെ സുഹൃത്തിനോട് ചോദിക്കും ഈ ഒരു ഭാ​ഗമാണ് ഞാൻ ഇതിൽ എഴുതുന്നത്, അതിനെ കുറിച്ച് ആ പുസ്‌തകത്തിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന്. ആ പുസ്‌തകത്തിൽ എഴുതിയ കാര്യങ്ങൾ വെച്ച് തന്നെ എന്റെ പുസ്‌തകത്തിലൂടെ മറുപടി നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ട്'- അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി പറഞ്ഞു.

മനു എസ് പിള്ളയുടെ പുസ്‌കത്തിനെതിരെ എന്തുകൊണ്ട് നിയമപരമായി മുന്നോട്ടു പോകുന്നില്ലെന്ന ചോദ്യത്തിന് എന്തിനാണ് ആവശ്യമില്ലാതെ ഒരു വിവാദം എന്നായിരുന്നു അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായിയുടെ മറുപടി. 'കേസിനു പോയാൽ ആ പുസ്‌തകം കുറച്ചു കൂടി വിറ്റു പോകും. ആ പുസ്‌തകത്തിൽ എഴുതിയിരിക്കുന്നത് വിശ്വസിക്കാൻ ഇഷ്‌ടമുള്ളവർ അത് വിശ്വസിക്കട്ടെ. അതിന് കൃത്യമായ മറുപടി ഞാൻ എന്റെ പുസ്‌തകത്തിലൂടെ പറഞ്ഞിട്ടുണ്ട്'- അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി മറുപടി നൽകി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com