ചര്‍ച്ച് ബില്‍: മന്ത്രി മൗനം വെടിയണം; വീണാ ജോര്‍ജിനെതിരെ പള്ളികള്‍ക്ക് മുന്നില്‍ പോസ്റ്റര്‍

ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്
പോസ്റ്റര്‍, മന്ത്രി വീണാ ജോര്‍ജ്
പോസ്റ്റര്‍, മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പത്തനംതിട്ടയില്‍ പോസ്റ്റര്‍. സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്ലില്‍ മന്ത്രി വീണ ജോര്‍ജ്ജ് മൗനം വെടിയണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം. 

പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായറാഴ്ച തന്നെ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.  

സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം, ചര്‍ച്ച് ബില്ലില്‍ പിണറായി വിജയന്‍ നീതി നടപ്പാക്കണം എന്നീ ആവശ്യങ്ങളാണ് പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com