'നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു'; ഡിജിപി കണ്ണൂരിലേക്ക്; അന്വേഷണത്തിന് പ്രത്യേക സംഘം

അട്ടിമറി സാധ്യത അന്വേഷിക്കുന്നതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി
ഡിജിപി, അക്രമിയുടെ സിസിടിവി ദൃശ്യം
ഡിജിപി, അക്രമിയുടെ സിസിടിവി ദൃശ്യം

തിരുവനന്തപുരം: ട്രെയിനിന് തീ വെച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. അക്രമവുമായി ബന്ധപ്പെട്ട് പൊലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. കേസിലെ പ്രതികളെ പെട്ടെന്നു തന്നെ പിടികൂടാനാകുമെന്നും ഡിജിപി വ്യക്തമാക്കി. 

ഇപ്പോള്‍ വടക്കന്‍ മേഖല ഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഐജി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗൂഢാലോചന സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. താന്‍ കണ്ണൂരിലേക്ക് പോകുന്നുണ്ട്. അവിടെ വെച്ച് ഐജിയുമായി ചര്‍ച്ച നടത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു. 

ട്രെയിന് തീ വെച്ച സംഭവത്തില്‍ റെയില്‍വേയും കേസെടുത്തു. വധശ്രമം, സ്‌ഫോടകവസ്തു നിരോധന നിയമം തുടങ്ങിയ അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ആര്‍പിഎഫും കേരള പൊലീസും സംയുക്തമായി അന്വേഷിക്കുമെന്ന് എഡിആര്‍എം  അറിയിച്ചു.

ട്രെയിനിന് തീവെച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. അട്ടിമറി സാധ്യത അന്വേഷിക്കുന്നതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി സ്വീകരിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com