മധുവിന് നീതി കിട്ടിയിട്ടില്ല, മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണം, സുപ്രീംകോടതി വരെ പോകാന്‍ തയ്യാര്‍; അമ്മയും സഹോദരിയും 

അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി കിട്ടിയിട്ടില്ലെന്ന് ബന്ധുക്കള്‍
മധുവിന്റെ അമ്മയും സഹോദരിയും, സ്‌ക്രീന്‍ഷോട്ട്‌
മധുവിന്റെ അമ്മയും സഹോദരിയും, സ്‌ക്രീന്‍ഷോട്ട്‌
Updated on: 
1 min read

പാലക്കാട്: അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി കിട്ടിയിട്ടില്ലെന്ന് ബന്ധുക്കള്‍. കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു.

'14 പ്രതികളെ ശിക്ഷിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ സന്തോഷമുണ്ട്. താഴെക്കിടയില്‍ നിന്ന് ഇത്രയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. കോടതിയോടും നന്ദിയുണ്ട്. ഇതേപോലെ തന്നെ പോരാടി വെറുതെ വിട്ട രണ്ടുപേരെ കൂടി ശിക്ഷിക്കുന്നതിന് നടപടികളുമായി മുന്നോട്ടുപോകും. നിരവധി ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിട്ടാണ് ഇവിടെ വരെ എത്തിയത്'- സഹോദരി സരസു പറഞ്ഞു.

'പോരാട്ടത്തിലൂടെ 14 പേര്‍ കുറ്റക്കാരാണ് എന്ന വിധി സമ്പാദിക്കാന്‍ സാധിച്ചു. രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി വരെ എത്താന്‍ കഴിയും എന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകും. എന്നാല്‍ മധുവിന് നീതി കിട്ടിയില്ല. 16 പേരും ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് മധുവിന് പൂര്‍ണമായി നീതി കിട്ടുകയുള്ളൂ. എങ്കിലും 14 പേരെ ശിക്ഷിക്കാന്‍ കഴിഞ്ഞല്ലോ. ഈ ആത്മവിശ്വാസത്തോടെ നിയമനടപടികളുമായി മുന്നോട്ടുപോകും. കേസില്‍ സഹായിച്ച അഗളി പൊലീസിലെ ഉദ്യോഗസരടക്കമുള്ളവരോട് നന്ദിയുണ്ട്'- സരസു വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister M Liju
VD Satheesan
kerala rain alert today
Veena George
X

FOLLOW US

ON GOOGLE DISCOVER