"എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചു, കൊലയാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ട്": മധുവിന്റെ അമ്മ മല്ലി 

ഫീസ് കിട്ടാത്ത സമയത്തു പോലും കേസ് നടത്തിയ വക്കീലിനോട് നന്ദി മാത്രമെന്നും മധുവിന്റെ അമ്മ
കൊല്ലപ്പെട്ട മധു/ ഫയല്‍
കൊല്ലപ്പെട്ട മധു/ ഫയല്‍

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ മണ്ണാർക്കാട് പ്രത്യേക കോടതി ഇന്ന് വിധി പറയാനിരിക്കെ കൊലയാളികൾ ശിക്ഷിക്കപ്പെടുമെന്ന ഉറപ്പിലാണ് മധുവിന്റെ അമ്മ മല്ലി. എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചാണ് കാത്തിരിക്കുന്നത്. ആഗ്രഹിച്ചത് പോലെ മധുവിന്റെ കൊലയാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ട്, മല്ലി പറഞ്ഞു. ഫീസ് കിട്ടാത്ത സമയത്തു പോലും കേസ് നടത്തിയ വക്കീലിനോട് നന്ദി മാത്രമെന്നും മധുവിന്റെ അമ്മ പറ‍ഞ്ഞു. 

കൊലപതകം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. മധുവിന്റെ വീടിന് പൊലീസ് ശക്തമായ കാവലൊരുക്കിയിട്ടുണ്ട്. മണ്ണാർക്കാട് കോടതി പരിസരവും കനത്ത സുരക്ഷിയിലാണ്. 

2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.  കേസിൽ 16 പേരാണ് പ്രതികൾ. 16 പേരും മധുവിന്റെ നാട്ടുകാരാണ്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com