'പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം, ഫീച്ചേഴ്‌സ് എപ്പോഴും ശരിയാവണം എന്നില്ല; ശരിയായിട്ടുള്ള കേസുകളും ഉണ്ട്'

കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയില്‍, ദൃക്‌സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ തക്ക മാനസികാവസ്ഥയില്‍ ആകണമെന്നും ഇല്ല
രേഖാചിത്രവും പിടിയിലായ ഷഹറൂഖ് സെയ്ഫിയും
രേഖാചിത്രവും പിടിയിലായ ഷഹറൂഖ് സെയ്ഫിയും

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസിലെ പ്രതിക്കു രേഖാചിത്രവുമായി സാമ്യമൊന്നുമില്ലെന്ന വിമര്‍ശനത്തിനു മറുപടിയുമായി കേരള പൊലീസ്. പ്രതിയെ നേരിട്ടു കണ്ടു വരയ്ക്കുന്നതല്ല രേഖാ ചിത്രമെന്ന് പൊലീസ് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാവുന്ന പരിഭ്രാന്തിയില്‍, ദൃക്‌സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്ന മാനസിക അവസ്ഥയില്‍ ആവണമെന്നും ഇല്ലെന്ന് പൊലിസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വച്ചു പിടിയിലായ പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്ന ഉടനെ ഇയാള്‍ക്കു രേഖാചിത്രവുമായി സാമ്യമൊന്നുമില്ലെന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ ട്രോളുകള്‍ ഉണ്ടാവുകയും ചെയ്തു. പ്രതിയെ പിടികൂടിയ വിവരം സ്ഥിരീകരിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വിഡിയോ ഷെയര്‍ ചെയ്ത പോസ്റ്റിനു താഴെ, ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ നിറഞ്ഞപ്പോഴാണ് പൊലീസ് വിശദീകരണവുമായി രംഗത്തുവന്നത്.

രേഖാ ചിത്രവുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ വിശദീകരണം ഇങ്ങനെ: 

പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്‌സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയില്‍, ദൃക്‌സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ തക്ക മാനസികാവസ്ഥയില്‍ ആകണമെന്നും ഇല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com