പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2023 07:33 PM  |  

Last Updated: 05th April 2023 07:33 PM  |   A+A-   |  

malankara

ചിത്രം: എഎന്‍ഐ/ട്വിറ്റര്‍

 

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സന്ദര്‍ശനം. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഭയുടെ പിന്തുണ അറിയിച്ചു.

പ്രധാനമന്ത്രിയുമായി സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. സഭ ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും സഭാ അധ്യക്ഷന്‍ വ്യക്തമാക്കി.

'വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരിപാടികളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, ക്രിസ്ത്യന്‍ സഭകള്‍ക്കെതിരെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങളുണ്ട്. തീര്‍ച്ചയായും പരാതികള്‍ ഉണ്ടാകും, അവ പ്രകടിപ്പിക്കുന്നത് തുടരും. പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമായി ഒരു ചര്‍ച്ചയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- അദ്ദേഹം പറഞ്ഞു. 


ഈ വാര്‍ത്ത കൂടി വായിക്കൂ 'രാഷ്ട്രീയക്കാര്‍ക്ക് മറ്റു പൗരന്മാരേക്കാള്‍ അധികമായി ഒരു പരിരക്ഷയും ഇല്ല'; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു സുപ്രീം കോടതിയില്‍ തിരിച്ചടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ