കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍; ബാലാവകാശ കമ്മീഷന് ഓണ്‍ലൈനായി പരാതി നല്‍കാം

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളില്‍ വേഗത്തില്‍ പരിഹാരം കാണുകയാണ് ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

പരാതികള്‍ ഓണ്‍ലൈനായി www.childrights.kerala.gov.in ല്‍ നേരിട്ടോ www.kescpcr.kerala.gov.in ഓണ്‍ലൈന്‍ സര്‍വീസ് ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റല്‍ തെളിവുകളും ഓണ്‍ലൈനായി അയക്കാന്‍ സംവിധാനമുണ്ട്.

കംപ്ലയിന്റ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്റെ മൊബൈലില്‍ ലഭിക്കുന്ന കംപ്ലയിന്റ് നമ്പര്‍ ഉപയോഗിച്ച് പരാതിയിന്മേല്‍ കമ്മീഷന്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയാന്‍ സാധിക്കും. ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിലെ ഡാഷ് ബോര്‍ഡില്‍ നിന്നും പരാതി തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥിതിവിവര കണക്കും കമ്മീഷന് വിലയിരുത്തി മുന്നോട്ടു പോകാനും സംവിധാനമുണ്ട്.

ഇനിമുതല്‍ കമ്മീഷന്‍ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികള്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കിയാകും തുടര്‍നടപടി സ്വീകരിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com