കൊച്ചിയില്‍ കഞ്ചാവ് നിറച്ച പുത്തന്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം

കടവന്ത്ര സ്വദേശികള്‍ പത്തുദിവസം മുന്‍പാണ് ഈ കാര്‍ വാടയ്ക്ക് എടുത്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: പള്ളുരുത്തിയില്‍ കഞ്ചാവ് ചാക്കുകളുമായി കാര്‍ ഉപേക്ഷിച്ച നിലയില്‍. കാറില്‍ നിന്ന് 136 കിലോയലധികം കഞ്ചാവ് പിടിച്ചെടുത്തു. പള്ളുരുത്തി കേന്ദ്രീയ നഗറിന് സമീപത്താണ് മാരുതി നെക്‌സ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കടവന്ത്ര സ്വദേശികള്‍ പത്തുദിവസം മുന്‍പാണ് ഈ കാര്‍ വാടയ്ക്ക് എടുത്തത്. കാര്‍ തിരികെ ലഭിക്കാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ പള്ളുരുത്തിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറില്‍ നിറയെ ചാക്കുകെട്ടുകള്‍ കണ്ടപ്പോള്‍ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്

കാര്‍ ആരാണ് ഇവിടെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചുവരുന്നു. ഐഡന്‍ഡിറ്റി കാര്‍ഡുകള്‍ ഉള്‍പ്പടെ നല്‍കിയശേഷമാണ് കടവന്ത്ര സ്വദേശികള്‍ കാര്‍ വാടകയ്ക്ക് എടുത്തതെന്ന് ഉടമകള്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com