'അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്';  മുതലമട പഞ്ചായത്ത് കോടതിയിലേക്ക്

അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പറമ്പിക്കുളം നിവാസികളുടെ തീരുമാനം
അരിക്കൊമ്പന്‍/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
അരിക്കൊമ്പന്‍/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

പാലക്കാട്: മൂന്നാര്‍ ചിന്നക്കനാല്‍ മേഖലയിലെ പ്രശ്‌നക്കാരനായ കാട്ടാന   അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു. 

മുതലമടയില്‍ ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പറമ്പിക്കുളം നിവാസികളുടെ തീരുമാനം. ഒരു കാരണവശാലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാന്‍ അനുവദിക്കില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മുതലമട പഞ്ചായത്ത് അറിയിച്ചു. 

അരിക്കൊമ്പനെ കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കും. ആദിവാസി മേഖലയായ പറമ്പിക്കുളത്ത് പത്ത് കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ പറമ്പിക്കുളം ആളിയാര്‍ പ്രൊജക്റ്റ് കോളനികളുണ്ട്. പൊതുവെ കാട്ടാന ശല്യമുള്ള പ്രദേശമാണ്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും മുതലമട, കൊല്ലങ്കോട് ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. വന്യമൃഗങ്ങള്‍ മൂലം വലിയ തോതില്‍ കൃഷിനാശവുമുണ്ട്. ഈ സാഹചര്യത്തില്‍ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി മാറ്റുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com