'അവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലമൊന്നും അല്ലല്ലോ? പോവട്ടെ, കാണട്ടെ'

വിശ്വാസവും രാഷ്ട്രീയവും ഒന്നും ലളിതമായ പ്രശ്‌നങ്ങളല്ല. ഒരു രാത്രി ഉണര്‍ന്നുവെളുത്തതുകൊണ്ട് അതു മാറിക്കൊള്ളണമെന്നില്ലെന്ന് കാനം
കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

തിരുവനന്തപുരം: അരമനകള്‍ ആര്‍ക്കും പോകാവുന്ന സ്ഥലമെന്ന്, ബിജെപി നേതാക്കളുടെ അരമന സന്ദര്‍ശനത്തെ പരാമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആര്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലമല്ല അതെന്ന് കാനം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

അവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലം അല്ലല്ലോ? പോവട്ടെ, കാണട്ടെ. വിശ്വാസവും രാഷ്ട്രീയവും ഒന്നും ലളിതമായ പ്രശ്‌നങ്ങളല്ല. ഒരു രാത്രി ഉണര്‍ന്നുവെളുത്തതുകൊണ്ട് അതു മാറിക്കൊള്ളണമെന്നില്ലെന്ന് കാനം പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ അരമനകളില്‍ സന്ദര്‍ശനം നടത്തിതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ആയിരുന്നു കാനത്തിന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com