സാറ്റലൈറ്റ് റേഡിയോ കോളര്‍ റെഡി; നാളെയോ മറ്റന്നാളോ എത്തും, അരിക്കൊമ്പന്‍ ദൗത്യം ഉടന്‍

സാറ്റലൈറ്റ് റേഡിയോ കോളര്‍ കൈമാറാന്‍ അസം വനം വകുപ്പ് അനുമതി നല്‍കിയതോടെയാണ് പ്രതിസന്ധി ഒഴിവായത്.
അരിക്കൊമ്പൻ/ സ്ക്രീൻഷോട്ട്
അരിക്കൊമ്പൻ/ സ്ക്രീൻഷോട്ട്

കൊച്ചി: അരിക്കൊമ്പനായുളള സാറ്റലൈറ്റ് റേഡിയോ കോളര്‍ നാളെയോ മറ്റന്നാളോ സംസ്ഥാനത്ത് എത്തും. സാറ്റലൈറ്റ് റേഡിയോ കോളര്‍ കൈമാറാന്‍ അസം വനം വകുപ്പ് അനുമതി നല്‍കിയതോടെയാണ് പ്രതിസന്ധി ഒഴിവായത്.

അരിക്കൊമ്പനെ റേഡിയോ കോളര്‍ ഇട്ട് നിരീക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന് ശേഷം പറമ്പിക്കുളത്തേക്ക് കൊണ്ടുപോകാനാണ് ഉത്തരവില്‍ പറയുന്നത്. പറമ്പിക്കുളത്ത് മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ സാറ്റലൈറ്റ് കണക്ടഡ് ആയ റേഡിയോ കോളര്‍ ആയിരുന്നു വനം വകുപ്പിന് ആവശ്യമായി വന്നത്. അത് സംസ്ഥാന വനം വകുപ്പിന്റെ കൈവശം ഇല്ലായിരുന്നു.  

നിലവില്‍ അസം വനം വകുപ്പിന്റെ കൈയില്‍ മാത്രമെ സാറ്റലൈറ്റ് റോഡിയോ കോളര്‍ ഉണ്ടായിരുന്നത്. ആ റേഡിയോ കോളര്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇപ്പോഴാണ് കേരളത്തിന് സാറ്റലൈറ്റ് റോഡിയോ കോളര്‍ നല്‍കാന്‍ അസം വനം വകുപ്പ് തീരുമാനിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ നാളെയോ മറ്റന്നാളോ സാറ്റലൈറ്റ് റോഡിയോ കോളര്‍ കേരളത്തിലെത്തിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥനെ നേരിട്ട് ഗുവഹത്തിയിലേക്ക് അയച്ച് റേഡിയോ കോളര്‍ കൊണ്ടുവരാനാണ് തീരുമാനം. നാളെ അരിക്കൊമ്പന്‍ കേസ് കോടതി നാളെ പരിഗണിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com