പണം എങ്ങനെ വിനിയോഗിക്കാം?; ഭാഗ്യക്കുറി സമ്മാനാര്‍ഹര്‍ക്ക് ഇന്ന് പരിശീലനം

ധനമാനേജ്മന്റ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലോട്ടറി സമ്മാനാര്‍ഹര്‍ക്കുള്ള പരിശീലനം ഇന്നു നടക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായവര്‍ക്കായി ധനമാനേജ്മന്റ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പരിശീലനം നൽകുന്നത്.

രാജ്യത്ത് ആദ്യമായിട്ടാണ് ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്ക് പരിശീലന പരിപാടിയൊരുക്കുന്നത്. പരിശീലനത്തിന് വേണ്ട മോഡ്യൂള്‍ തയാറാക്കിയത് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനാണ്.

2022 ഓണം മെഗാ ഒന്നാം സമ്മാനത്തിനര്‍ഹനായ ഭാഗ്യവാന്‍ മുതല്‍ ഇങ്ങോട്ടുള്ള ഒന്നാം സമ്മാന ജേതാക്കളെയാണ് ആദ്യ വട്ട  പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 80 പേര്‍ പരിപാടിയില്‍ പങ്കെടുക്കും. 

ധന വിനിയോഗത്തിന് പുറമേ നികുതികള്‍, നിക്ഷേപപദ്ധതികള്‍, ചിട്ടി, കുറി തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതയും പ്രശ്നങ്ങളും, ഇന്‍ഷുറന്‍സ്, മാനസിക സംഘര്‍ഷ ലഘുകരണം തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയില്‍ വിനിയോഗിക്കാത്തതു കാരണം ജേതാക്കളില്‍ ചിലര്‍ക്കെങ്കിലും പ്രശ്നങ്ങളുണ്ടാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നവീനമായ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com