വന്ദേ ഭാരത്; സമയം, നിരക്ക്, സ്റ്റോപ്പുകൾ; ഷെ‍‍ഡ്യൂൾ ഇന്ന് പുറത്തിറക്കിയേക്കും

By സമകാലിക മലയാളം ഡെസ്ക്  |   Published: 15th April 2023 08:04 AM  |  

Last Updated: 15th April 2023 08:04 AM  |   A+A-   |  

vande_bharat

വന്ദേ ഭാരതിന് തിരുവനന്തപുരത്ത് നൽകിയ സ്വീകരണം/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

 

തിരുവനന്തപുരം: കേരളത്തിൽ എത്തിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഷെ‍ഡ്യൂൾ റെയിൽവേ മന്ത്രാലയം ഇന്ന് പുറത്തിറക്കിയേക്കും. നിരക്ക്, സ്റ്റോപ്പുകളുടെ എണ്ണം, സമയക്രമം എന്നിവ സംബന്ധിച്ചൊക്കെ മന്ത്രാലയം നോട്ടിഫിക്കേഷൻ വഴി അറിയിക്കും. 

25ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കേരളത്തിന്‍റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ട്രയൽ റൺ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കൊച്ചുവേളിയിൽ പ്രത്യേക യാർഡിലാണ് വന്ദേ ഭാരത് ഇപ്പോഴുള്ളത്. 

വന്ദേ ഭാരത് കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്ന് ബിജെപി പ്രതികരിച്ചു. അതേസമയം വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചൂടിന് ഇന്നും കുറവുണ്ടാകില്ല; ജാ​ഗ്രത വേണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ