ലിഫ്റ്റ് തകരാറിലായിട്ട് ഒരു മാസം, രോ​ഗികളെ ചുമന്ന് തൊഴിലാളികൾ; ദുരവസ്ഥ കാസർകോട് ജനറൽ ആശുപത്രിയിൽ

ലിഫ്‌റ്റ് പണിമുടക്കിയതോടെ രോ​ഗികളെ ആശുപത്രിയുടെ നിലകളിൽ എത്തിക്കുന്നത് ചുമട്ടുത്തൊഴിലാളികൾ
കാസർകോട് ജനറൽ ആശുപത്രിയിൽ രോ​ഗികളെ ചുമന്ന് കൊണ്ട് പോകുന്നു/ ടെലിവിഷൻ സ്‌ക്രീൻഷോട്ട്
കാസർകോട് ജനറൽ ആശുപത്രിയിൽ രോ​ഗികളെ ചുമന്ന് കൊണ്ട് പോകുന്നു/ ടെലിവിഷൻ സ്‌ക്രീൻഷോട്ട്

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായതോടെ രോ​ഗികളെ ആശുപത്രിയുടെ മുകളിലെ നിലയിലെത്തിക്കുന്നത് ചുമട്ടുത്തൊഴിലാളികൾ. ഒരു മാസം മുൻപാണ് ആശുപത്രിയുടെ ലിഫ്‌റ്റ് പ്രവർത്തന രഹിതമാകുന്നത്. ഇതോടെ ​ഗർഭിണികൾ അടക്കമുള്ള രോ​ഗികളെ സ്ട്രെച്ചറിൽ ഇരുത്തിയാണ് ചുമട്ടുത്തൊഴിലാളികൾ ആശുപത്രിയിലെത്തിക്കുന്നത്.

ഏഴ് നിലകളുള്ള ആശുപത്രിയിൽ ഐസിയു, പ്രസവ വാർഡ് ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന  കെട്ടിടത്തിന്റെ ലിഫ്റ്റാണ് പ്രവർത്തന രഹിതമായിരിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോ​ഗികളെ കെട്ടിടത്തിന്റെ മുകളിലേക്കും താഴേക്കും എത്തിക്കുന്നതിന് ചുമട്ടുതൊഴിലാകളെ ആശ്രയിക്കേണ്ട‌ അവസ്ഥയിലാണ് ഇപ്പോൾ.

ആരോ​ഗ്യ രം​ഗത്ത് കേരളം ഒന്നാമതാണെന്ന് അവകാശപ്പെടുമ്പോളാണ് കാസർകോട് ജനറൽ ആശുപത്രിയിലെ ഈ ശോചനീയവസ്ഥ. അധികൃതർ ഇടപെട്ട് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com