മോദിയുടെ സുരക്ഷാ പദ്ധതി ചോർന്നു, പൊലീസ് സേനയ്‌ക്കുള്ളിൽ രഹസ്യാന്വേഷണം

പരിപാടികളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുടെ വിവരങ്ങൾ ചോർന്നതിന് പിന്നാലെ പൊലീസ് സേനക്കുള്ളിൽ രഹസ്യാന്വേഷണം. പരിപാടികളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് വിലയിരുത്തൽ.

സംഭവത്തിൽ ഇന്നലെ ഇന്റലിജൻസ് മേധാവിയോട് അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു. അതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശന ഭാഗമായി തെക്കൻ കേരളത്തിൽ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. കൊച്ചിയിലും പരിശോധന കർനമാക്കും.  

എസ്പിജി എഡിജിപി സുരേഷ് രാജ് പുരോഹിത് അടക്കം സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് പൊലിസിന്‍റെ ഭാഗത്തുള്ള വീഴ്ച സംഭവിച്ചത്. വിഐപി സന്ദർശനത്തിന്റെ ഭാഗമായി പരിപാടി നടക്കുന്ന സ്ഥലങ്ങളിലെ ജില്ലാ പൊലിസ് മേധാവിമാരാണ് സുരക്ഷാ പദ്ധതി തയ്യാറാക്കുന്നത്.

വാഹന വ്യൂഹത്തിന്റെ റൂട്ട്, പരിപാടി നടക്കുന്ന സ്ഥലത്തെ സുരക്ഷ, വിഐപി കടന്നു പോകുന്ന കെട്ടിടങ്ങളിലെ പരിശോധന തുടങ്ങിയ സ്കീം തയ്യാറാക്കുന്നത് ജില്ലാ പൊലിസ് മേധാവിയാണ്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി കൊച്ചിയിലെത്തും.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com