

കൊച്ചി: പ്രധാനമന്ത്രി ഇന്നലെ നാടിനു സമർപ്പിച്ച കൊച്ചി വാട്ടർ മെട്രോയിൽ ഇന്നുമുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം. ഹൈക്കോടതി - വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ഇന്ന് സർവീസ് നടത്തുന്നത്. രാവിലെ ഏഴു മണി മുതൽ രാത്രി എട്ടു മണി വരെ സർവീസ് ഉണ്ടാവും. വൈറ്റില - കാക്കനാട് റൂട്ടിൽ നാളെ മുതൽ സർവീസ് തുടങ്ങും. നാളെ മുതൽ ഫീഡർ സർവീസുകളും കാക്കനാട് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ച് ഉണ്ടാകുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ടിക്കറ്റ് ചാർജ്
20 രൂപയാണ് വാട്ടർ മെട്രോ കുറഞ്ഞ ചാർജ്. കൂടിയ നിരക്ക് 40 രൂപയും. ആദ്യഘട്ടത്തിൽ ഒൻപതു ബോട്ടുകളാണ് സർവീസിനു തയ്യാറായിരിക്കുന്നത്. 15 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വൈറ്റില-കാക്കനാട് റൂട്ടിലെ സമയക്രമം തീരുമാനിച്ചിട്ടില്ല.
'ഇത്രയും സുഖമായ ബോട്ട് യാത്ര ഇതുവരെ അനുഭവിച്ചിട്ടില്ല'
കൊച്ചിയുടെ ഗതാഗത സൗകര്യം ഉജ്ജ്വലമായിട്ട് പരിവർത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ 15 മിനിറ്റിലും ഓരോ ഡെസ്റ്റിനേഷനിലേക്ക് പോകാൻ പറ്റുമ്പോൾ ബോട്ട് യാത്ര മാത്രമല്ല നന്നാകുന്നത്, കൊച്ചി നഗരത്തിലെ ബസ്, ഓട്ടോ, കാർ യാത്രകളും ഗതാഗതക്കുരുക്കുകളൊക്കെ വളരെ കുറയും, ജലമെട്രോയിൽ ആദ്യയാത്ര നടത്തിയ കൊച്ചി കച്ചേരിപ്പടി സ്വദേശി പറഞ്ഞു. ഇത്രയും നല്ല സുഖമായ ഒരു ബോട്ട് യാത്ര ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണെന്നായിരുന്നു സഹയാത്രക്കാരിയുടെ പ്രതികരണം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates