തീ പടര്‍ന്നില്ല, ഉണ്ടായത് രാസസ്‌ഫോടനം, ലിഥിയം ചീറ്റിത്തെറിച്ചു; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതില്‍ വിശദ അന്വേഷണം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം
മരിച്ച ആദിത്യശ്രീ/ ടിവി ദൃശ്യം
മരിച്ച ആദിത്യശ്രീ/ ടിവി ദൃശ്യം

തൃശൂര്‍:തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തില്‍ ഉണ്ടായത് രാസസ്‌ഫോാടനമെന്ന നിഗമനത്തില്‍ പൊലീസ്. സ്‌ഫോടനത്തില്‍ തീ പടര്‍ന്നിട്ടില്ല. ബാറ്ററിക്കുള്ളിലെ ലിഥിയം സ്‌ക്രീനില്‍ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാവാമെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. 

കുട്ടി ഉപയോഗിച്ചഫോണിന്റെ ബാറ്ററി വലിയ മര്‍ദത്തോടെ പൊട്ടിത്തെറിച്ചെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കുട്ടിയുടെ മുഖവും ഫോണ്‍ പിടിച്ചെന്നു കരുതുന്ന വലതു കൈയും സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. നാലു വര്‍ഷം മുമ്പു വാങ്ങിയ ഫോണിന്റെ ബാറ്ററി രണ്ടര വര്‍ഷം മുമ്പു മാറ്റിയിരുന്നു. ഇത് നിലവാരമില്ലാത്തതായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചാര്‍ജ് ചെയ്യുമ്പോഴല്ല സ്‌ഫോടനമെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് വിശദമായി അന്വേഷണം തുടങ്ങി.

തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. ഇന്നലെ രാത്രി വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.തലയിലെ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 
 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com