ആദ്യ ദിനത്തില്‍ യാത്ര ചെയ്തത് 6559 പേര്‍; 'ഹിറ്റ്' ആയി വാട്ടര്‍ മെട്രോ

ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു
വാട്ടര്‍ മെട്രോ ഹൈക്കോര്‍ട്ട് ടെര്‍മിനല്‍/എക്‌സ്പ്രസ്‌
വാട്ടര്‍ മെട്രോ ഹൈക്കോര്‍ട്ട് ടെര്‍മിനല്‍/എക്‌സ്പ്രസ്‌

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം യാത്ര ചെയ്തത്  6,559 പേര്‍. തുടക്കത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളില്‍നിന്ന് ജല മെട്രോയ്ക്കു ലഭിച്ചത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു. ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ആദ്യ യാത്രയിലുണ്ടായിരുന്നു. 

ആദ്യ ദിനത്തിലെ ടിക്കറ്റ് വില്‍പ്പന വഴി ലഭിച്ച വരുമാനം കെഎംആര്‍എല്‍ പുറത്തുവിട്ടിട്ടില്ല. വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതിനായുളള സ്മാര്‍ട്ട് കാര്‍ഡിന്റെ വിതരണം തുടങ്ങി. കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ എത്തുന്നതോടെ ടിക്കറ്റിനായുള്ള ക്യൂ കുറയുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. 

ഹൈക്കോടതി - വൈപ്പിന്‍ റൂട്ടില്‍ ഇന്നെലയാണ് വാട്ടര്‍ മെട്രോ ആദ്യ സര്‍വ്വീസ് ആരംഭിച്ചത്. ഓരോ 15 മിനുട്ടിലും ബോട്ട് സര്‍വ്വീസ് ഉണ്ട്. 20 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com