ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ വിശ്വാസത്തെ ഹനിക്കും?; ഒരു മതത്തെയും വ്രണപ്പെടുത്തിയിട്ടില്ല: എഎന്‍ ഷംസീര്‍

ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ശാസ്ത്രത്തെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ എങ്ങനെയാണ് വിശ്വാസികളെ വ്രണപ്പെടുത്തുക.
എഎന്‍ ഷംസീര്‍
എഎന്‍ ഷംസീര്‍

തിരുവനന്തപുരം: തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താന്‍. ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞാല്‍ അത് എങ്ങനെ മതവിശ്വാസത്തിന് എതിരാകുമെന്നും ഷംസീര്‍ ചോദിച്ചു. 

താനായി പറഞ്ഞ കാര്യമല്ല ഇതൊന്നും. ഈ പരാമര്‍ശം ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താനല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താനെന്നും ഷംസീര്‍ പറഞ്ഞു. 

ഒരു ഭാഗത്ത് മതവിശ്വാസം ഭരണഘടന പറയുമ്പോള്‍ മറുഭാഗത്ത് ശാസ്ത്ര ബോധത്തെക്കുറിച്ചും പറയുന്നു.ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ശാസ്ത്രത്തെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ എങ്ങനെയാണ് വിശ്വാസികളെ വ്രണപ്പെടുത്തുക?. താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നാണ് മാധ്യമങ്ങള്‍ പോലും പറയുന്നത്. കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുന്നതത് നിര്‍ഭാഗ്യകരമാണെന്നും ഷംസീര്‍ പറഞ്ഞു. 

സ്പീക്കറായി മേലേ നിന്ന് താഴോട്ട് വന്ന ഒരാളല്ല താന്‍. വിദ്യാര്‍ഥി, യുവജനരംഗത്തിലൂടെ രാഷ്ട്രീയത്തിലേക്ക്  വന്നയാളാണ്. എന്റ മതേതരത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഇന്ത്യക്കകത്ത് നടത്തുന്ന ഹെയ്റ്റ് ക്യാംപെയ്ന്‍ കേരളത്തിലും നടത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. 

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെതായ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. എനിക്ക് പ്രസംഗിക്കാന്‍ അവകാശമുള്ളത് പോലെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. സുകുമാരന്‍ നായര്‍ പറഞ്ഞതിന് ഞാനൊന്നു പറഞ്ഞിട്ടില്ല. പറയാനുളളത് അദ്ദേഹത്തിന്റെ അവകാശമാണ്. വിശ്വാസി സമൂഹത്തിന് എതിരല്ല ഞാന്‍ എന്നുമാത്രമാണ് വിശ്വാസികളോട് പറയാനുള്ളത്.  ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലര്‍ത്തുന്നത് താനല്ല. തെറ്റായ പ്രചാരണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും സ്പീക്കര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com