അക്രമസമരത്തിനില്ല; എന്‍എസ്എസിന്റേത് അന്തസ്സായ തീരുമാനം: ഗണേഷ് കുമാര്‍ 

അക്രമസമരത്തിലൂടെ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ പോകാതെ എന്‍എസ്എസ് വളരെ മാന്യമായ തീരുമാനമാണ് എടുത്തിട്ടുള്ളത്
കെബി ഗണേഷ് കുമാര്‍ എംഎല്‍എ/ ഫയല്‍ ചിത്രം
കെബി ഗണേഷ് കുമാര്‍ എംഎല്‍എ/ ഫയല്‍ ചിത്രം

കോട്ടയം: സ്പീക്കറുടെ ഗണപതി പ്രസ്താവനയില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അദ്ദേഹം പറഞ്ഞതാണ് കറക്ട്. അന്തസ്സായ തീരുമാനം എന്‍എസ്എസ് എടുത്തിട്ടുണ്ട്. എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. 

ഒരു അക്രമസമരത്തിലൂടെ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ പോകാതെ എന്‍എസ്എസ് വളരെ മാന്യമായ തീരുമാനമാണ് എടുത്തിട്ടുള്ളത്. നിയമപരമായി തെറ്റുകളെ നേരിടുക എന്നതാണ് എന്‍എസ്എസിന്റെ നയമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. അതിനകത്ത് കൂടുതല്‍ പറയേണ്ട കാര്യമില്ല. ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. 

ന്യായം കണ്ടെത്താന്‍ കോടതിയില്‍ പോയാല്‍ മതിയല്ലോ. ഒരു മുതലെടുപ്പിനും എന്‍എസ്എസ് കൂട്ടുനില്‍ക്കില്ല. തെറ്റു കണ്ടാല്‍ നിയമത്തിന്റെ വഴി സ്വീകരിക്കുകയെന്നതാണ് നിലപാട്. മിത്ത് വിവാദത്തില്‍ മുഖ്യമന്ത്രി നിശബ്ദനാണല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതൊന്നും താന്‍ അഭിപ്രായം പറഞ്ഞാല്‍ ശരിയല്ല, മുഖ്യമന്ത്രിയെ കാണുമ്പോള്‍ നിങ്ങള്‍ തന്നെ ചോദിച്ചാല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com