ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ച് തുടക്കം; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ കളത്തില്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനുള്ളില്‍
ചാണ്ടി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
ചാണ്ടി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനുള്ളില്‍. വൈകുന്നേരം 4.45ഓടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. പിന്നാലെ രാത്രി എട്ടു മണിയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. 

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്ന് അറിയിച്ചു. തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

പ്രഖ്യാപനം നടക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ പള്ളിയിലായിരുന്നു. നേതാക്കള്‍ ഫോണില്‍ വിവരം അറിയിച്ചതിന് പിന്നാലെ, മാധ്യമങ്ങളെ കണ്ട അദ്ദേഹം, പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നിറവേറ്റുമെന്ന് പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ കല്ലറിയിലെത്തിയ അദ്ദേഹം മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. ശേഷം, രാത്രിതന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. 

അതേസമയം, എല്‍ഡിഎഫ് ക്യാമ്പിലും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാണ്. കോട്ടയത്തിന്റെ ചുമതലയുള്ള മന്ത്രി വിഎന്‍ വാസവന്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. റെജി സക്കറിയ, ജെയ്ക് സി തോമസ് എന്നിവരുടെ പേരുകളാണ് എല്‍ഡിഎഫിന്റെ പരിഗണനയില്‍ ഉള്ളത് എന്നാണ് സൂചന. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com