‌‌മണിപ്പുർ വിദ്യാർഥികൾക്ക് അവസരം നൽകും; ഉപരിപഠന സൗകര്യമൊരുക്കാൻ കണ്ണൂർ സർവകലാശാല

അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത മണിപ്പുർ വിദ്യാർഥികൾക്കാണ് അവസരം
കുക്കി വിദ്യാർഥി സംഘടന സംഘടിപ്പിച്ച പ്രതിഷേധം/ ഫയൽ ചിത്രം: പിടിഐ
കുക്കി വിദ്യാർഥി സംഘടന സംഘടിപ്പിച്ച പ്രതിഷേധം/ ഫയൽ ചിത്രം: പിടിഐ

കണ്ണൂർ: വംശീയകലാപം കെട്ടടങ്ങാത്ത മണിപ്പുരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്ക് ഉപരിപഠന അവസരമൊരുക്കാൻ കണ്ണൂർ സർവകലാശാല. മണിപ്പുരിലെ വിദ്യാർഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ച്‌ ചേർന്ന അടിയന്തര സിൻഡിക്കറ്റ് യോഗമാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തുടർവിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത മണിപ്പുർ വിദ്യാർഥികൾക്കാണ് അവസരം. 

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കുന്നതുവരെ സമയം നൽകും. താമസസൗകര്യവും സാമ്പത്തിക സഹായവും നൽകും. ഇത്‌ രാജ്യത്ത്‌ ആദ്യമാണെന്ന്‌ വൈസ്‌ ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com