'ചാണ്ടി ഉമ്മന്‍ പിതാവിന്റെ കല്ലറയില്‍ പോകാന്‍ പാടില്ല, പ്രാര്‍ഥിക്കാന്‍ പാടില്ല; സിപിഎം എന്തും പറയും'

ഉമ്മന്‍ചാണ്ടിക്ക് കൊടുക്കാന്‍ കഴിയാവുന്ന ഏറ്റവും നല്ല ചികിത്സ നല്‍കിയിട്ടുണ്ട് 
വിഡി സതീശൻ/ ഫയൽ
വിഡി സതീശൻ/ ഫയൽ

കൊച്ചി; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ സിപിഎം ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിതാവിന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കായാണ് കുടുംബം പള്ളിയില്‍ പോകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ പ്രാര്‍ഥന വേണ്ടെന്ന് പാര്‍ട്ടിക്ക് പറയാന്‍ പറ്റുമോ?. അതൊക്കെ മതപരമായ വിശ്വാസമാണ്.. അതിലൊക്കെ  കയറിപ്പിടിച്ച് സിപിഎം തരണതാണ കളി കളിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു

'സ്വന്തംപിതാവ് കിടക്കുന്ന ശവക്കല്ലറയില്‍ ചാണ്ടി ഉമ്മന്‍ പോകാന്‍ പാടില്ലെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണാണ് പറയുന്നത്. അവര്‍  എന്തുപറയും' -സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ കാര്യത്തില്‍ സര്‍ക്കാരോ സിപിഎമ്മോ ഇടപെടേണ്ടതില്ല. അത് കുടുംബവും പാര്‍ട്ടിയും നന്നായി ചെയ്തിട്ടുണ്ട്. കൊടുക്കാന്‍ കഴിയാവുന്ന നല്ല ചികിത്സ നല്‍കിയിട്ടുണ്ട് മൂന്നംകിട നേതാക്കളെ കൊണ്ട് സിപിഎം താരംതാണ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അതിനൊന്നും താന്‍ മറുപടി പറയേണ്ടതില്ല. ഡിസിസി പ്രസിഡന്റിനോടോ, ഡിസിസി ഭാരവാഹികളോട് ആരെങ്കിലും മറുപടി പറഞ്ഞാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു. 

രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ എന്താണ് നടക്കുന്നത്?. സിപിഎമ്മിന് എന്തെങ്കിലും വാ തുറന്ന് രാഷ്ട്രീയം പറയാന്‍ പറ്റുമോ?, എന്തെങ്കിലും പറഞ്ഞാല്‍  അവര്‍ പ്രതിക്കൂട്ടിലാകും. അതിനാണ് ചികിത്സ, പള്ളി, പ്രാര്‍ഥന തുടങ്ങിയവയുമായി രംഗത്തുവരുന്നത്. അടിയന്തരപ്രമേയം കൊണ്ടുവരാഞ്ഞത് പിണറായിയുടെ മറുപടി ഭയന്നിട്ടാണെന്ന ബാലന്റെ പ്രസ്താവനയോട് സതീശന്റെ മറുപടി ഇങ്ങനെ; 'പിണറായിയെ പേടിച്ചിട്ടല്ലേ ഞങ്ങളൊക്കെ നടക്കുന്നത്. മറുപടി പറയുമ്പോള്‍ കാണാമല്ലോ. ഒന്നും പറയാറില്ലല്ലോ. ഇത്രയും വലിയ ആരോപം ഉയര്‍ന്നിട്ടും വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളോട് പറയാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കില്ല. നോക്കിയെങ്കിലും വായിച്ചാലും മതി'- സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com