മാസപ്പടി വാങ്ങിയത് 96 കോടി രൂപ; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയെന്ന് കെ സുരേന്ദ്രന്‍

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ സതീശനാണ് അവസാന കാലത്ത് ഉമ്മന്‍ചാണ്ടിയെ വീഴ്ത്തിയത്.
കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

തൃശൂര്‍:  മാസപ്പടിയായി 96 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫ് നേതാക്കളും വാങ്ങിയതായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കളും മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവുമാണ് മാസപ്പടി വിവാദത്തില്‍ കുടുങ്ങിയത്. ഇക്കാര്യത്തില്‍ സംസ്ഥാനം ഇതുവരെ ഒരന്വേഷണവും പ്രഖ്യപിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

വിജിലന്‍സും ലോകായുക്തയും സര്‍ക്കാര്‍ ഏജന്‍സികളും നോക്കുകുത്തികളായി ഇരിക്കുകയാണ്.  ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമനടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികള്‍ ആരംഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരെ ഹീനമായ പ്രചാരണം നടത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ ആണ്. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ സതീശനാണ് അവസാന കാലത്ത് ഉമ്മന്‍ചാണ്ടിയെ വീഴ്ത്തിയത്. നിയമസഭയില്‍ ഇരുന്ന് ഞങ്ങളൊക്കെ സരിത എംഎല്‍എമാരല്ലെന്നും ഹരിത എംഎല്‍എമാരാണ് ആവര്‍ത്തിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ കുത്തിനോവിച്ചതില്‍ മുന്നില്‍ സതീശനായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. പുതുപ്പളളി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com