തര്‍ക്കം അടിപിടിയില്‍ കലാശിച്ചു; അയല്‍വാസിയുടെ മൂക്ക് കടിച്ചുമുറിച്ച് കൊലക്കേസ് പ്രതി 

അയല്‍വാസികള്‍ തമ്മിലുള്ള അടിപിടിക്കിടെ, കൊലക്കേസ് പ്രതി അയല്‍വാസിയുടെ മൂക്ക് കടിച്ചുമുറിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോട്ടയം: അയല്‍വാസികള്‍ തമ്മിലുള്ള അടിപിടിക്കിടെ, കൊലക്കേസ് പ്രതി അയല്‍വാസിയുടെ മൂക്ക് കടിച്ചുമുറിച്ചതായി പരാതി. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറയുന്നു.
പരിക്കേറ്റ ഇരുവരെയും  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിയങ്ങാട്ട് ഫിലിപ്പിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഫിലിപ്പിനെ ആക്രമിച്ച  ജോര്‍ജിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ജോര്‍ജ്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഫിലിപ്പിനു നേരെ കത്തി വീശുകയും ഇത് തടയാന്‍ ഫിലിപ്പ് ശ്രമിക്കുകയും ചെയ്തു. അതിനിടെ ജോര്‍ജ് ഫിലിപ്പിന്റെ മൂക്കില്‍ കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു.

ഞായറാഴ്ച്ച രാവിലെ അരുവിക്കുഴി ലൂര്‍ദ് മാതാ പള്ളിപരിസരത്താണ് അക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പള്ളിക്കത്തോട് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER