ഉപതെര‍ഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി പുതുപ്പള്ളിയിലും അയർക്കുന്നത്തും എത്തും

പുതുപ്പള്ളി, അയർക്കുന്നം എന്നിവിടങ്ങളിൽ നടക്കുന്ന യോ​ഗങ്ങളിലാണ് മുഖ്യമന്ത്രി സംബന്ധിക്കുക
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. എൽഡിഎഫിന്റെ രണ്ട് യോ​ഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ഈ മാസം 24നും, 31നു ശേഷമൊരു ദിവസവുമാണ് മുഖ്യമന്ത്രി പ്രചാരണത്തിനായി എത്തുന്നത്. 

പുതുപ്പള്ളി, അയർക്കുന്നം എന്നിവിടങ്ങളിൽ നടക്കുന്ന യോ​ഗങ്ങളിലാണ് മുഖ്യമന്ത്രി സംബന്ധിക്കുക. ആദ്യ ഘട്ടത്തിൽ മന്ത്രിമാരാരും പ്രചാരണത്തിനുണ്ടാകില്ലെന്നാണ് വിവരം. ഈ മാസം 16ന് സിപിഎം കൺവെൻഷൻ സെക്രട്ടറി എംവി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ജെയ്ക് സി തോമസാണ്. ജെയ്ക് ഈ മാസം 17നു നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. 

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ്. ബിജെപിയും ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com