പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യം; മഹാരാജാസ് റീല്‍സ് വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദു

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് വിദ്യാര്‍ത്ഥികള്‍ റീല്‍സ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു
ആർ ബിന്ദു / ഫെയ്സ്ബുക്ക്
ആർ ബിന്ദു / ഫെയ്സ്ബുക്ക്
Updated on
1 min read



തിരുവനന്തപുരം:  കാഴ്ചപരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് വിദ്യാര്‍ത്ഥികള്‍ റീല്‍സ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകരുതാത്ത പ്രവൃത്തി ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടെന്നും കോളജ് അധികൃതര്‍ നടപടിയെടുത്തെന്നും ഉന്നത  മന്ത്രി പറഞ്ഞു. 

'ഉള്‍ക്കൊള്ളല്‍ സമൂഹത്തെപ്പറ്റി ഏറ്റവുമധികം ചര്‍ച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുന്‍നിന്നു പ്രവര്‍ത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതില്‍ ചിലര്‍ക്കായാല്‍ പോലും ആ അവബോധമില്ലാതെ പോയത് അപലപനീയമാണ്. അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നത്. ഭാഷ തൊട്ട് ദൈനംദിന ജീവിത വ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലര്‍ത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടി മഹാരാജാസ് സംഭവം അവസരമാകണം' ബിന്ദു പറഞ്ഞു.

കാഴ്ചാപരിമതിയുള്ള അധ്യാപകനെ ക്ലാസ് മുറിയില്‍ വെച്ച് അവഹേളിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തില്‍ കെഎസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം ആറുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com