യുവാവിന്റെ വീട്ടു വളപ്പിൽ കുഴിച്ചിട്ട നിലയിൽ അഴുകിയ മൃതദേഹം; കാണാതായ യുവതിയുടേതെന്നു സംശയം, ഇന്ന് ഫോറൻസിക് പരിശോധന

തുവ്വൂർ കൃഷി ഭവനിൽ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: തുവ്വൂരിൽ വീട്ടു വളപ്പിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. തുവ്വൂർ പഞ്ചായത്ത് ഓഫീസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വീട്ടു വളപ്പിലാണ് മൃത​ദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. 

തുവ്വൂർ കൃഷി ഭവനിൽ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജ് എന്നയാളുടെ ഭാര്യയാണ് സുജിത. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് യുവാവ് മൃതദേഹം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. 

ഈ യുവാവിന്റെ വീട്ടു വളപ്പിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻ വശത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. 

മൃത​ദേഹം മുഴുവനായും പുറത്തെടുത്തിട്ടില്ല. ഇന്ന് ഫോറൻസിക് വിഭാ​ഗം സ്ഥലത്തെത്തിയ ശേഷമേ മൃതദേഹം മുഴുവനായും പുറത്തെടുത്തു പരിശോധന നടത്തുകയുള്ളു. സ്ഥലത്തു പൊലീസ് കാവൽ ഏർപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com