ജാമ്യാപേക്ഷ സമർപ്പിച്ച് റുവൈസ്, പിതാവ് ഒളിവിൽ, ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത് 
ഡോ. ഷഹ്ന, ഡോ. റുവൈസ് / ടിവി ദൃശ്യം
ഡോ. ഷഹ്ന, ഡോ. റുവൈസ് / ടിവി ദൃശ്യം

തിരുവനന്തപുരം: ഡോ. ഷഹനയുടെ മരണത്തിൽ റിമാൻഡിലായ പ്രതി റുവൈസ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്‌ച പരി​ഗണിക്കും. റുവൈസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ പൊലീസും കോടതയിൽ സമർപ്പിക്കും.

പ്രതിക്ക് ജാമ്യ അനുവദിച്ചാൽ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നടക്കം പൊലീസ് കോടതിയെ അറിയിക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് അടക്കം നടത്തി വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം. കേസിൽ രണ്ടാം പ്രതിയായ റുവൈസിന്റെ പിതാവിനെ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം.

ഐപിസി 306 (ആത്മഹത്യാ പ്രേരണ), 34 എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. റുവൈസിന്റെ അറസ്റ്റിന് പിന്നാലെ പിതാവ് ഒളിവിൽ പോയിരുന്നു. പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോൾ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നു. തുടർന്നാണ് മെഡിക്കൽ കോളജ് പൊലീസ് ഇയാളെ കേസിൽ പ്രതി ചേർത്തത്. സ്ത്രീധനം കൂടുതൽ വാങ്ങാൻ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹനയുടെ ബന്ധുക്കൾ മൊഴി നൽകിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com