'കേരളത്തില്‍ ആം ആദ്മി വിപ്ലവത്തിന്റെ തുടക്കം'; പഞ്ചായത്ത് അംഗത്തെ അഭിനന്ദിച്ച് കെജരിവാള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ നാലുവോട്ടുകള്‍ക്കാണ് ബിനയുടെ ചരിത്രവിജയം 
ബീന കുര്യന്‍
ബീന കുര്യന്‍


തൊടപുഴ: തദ്ദേശ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി
സ്ഥാനാര്‍ഥി ബീന കുര്യനെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ നെടിയകാട് വാര്‍ഡിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ബിന കുര്യന്റെ വിജയം. 

നാലുവോട്ടുകള്‍ക്കാണ് ബിനയുടെ ചരിത്രവിജയം. കോണ്‍ഗ്രസില്‍ നിന്ന് ഇത്തവണ ആം ആദ്മി പാര്‍ട്ടി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതിനെ അഭിനന്ദിച്ച് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിപ്പ് പങ്കുവച്ചു. സംസ്ഥാനത്തെ എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്നും എഎപി കേരളഘടകവും എക്‌സില്‍ അഭിപ്രായപ്പെട്ടു.

33 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ്-17, എല്‍ഡിഎഫ്-10, എന്‍ഡിഎ-4, മറ്റുള്ളവര്‍-2 സീറ്റുകളില്‍ വിജയിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണമെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com