പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട് കാർ ബസിൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

കോതമം​ഗലം സ്വദേശികളാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പെരുമ്പാവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവതി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന കോതമം​ഗലം സ്വദേശികളായ ശിവൻ (55), ബന്ധു അശ്വനി (24) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് വയസുകരാൻ ദേവാനന്ദ് പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടി രാജ​ഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. വൈക്കുന്നേരം മൂന്നരയോടെയായിരുന്നു അപകടം.

ആലുവ-മൂന്നാർ റൂട്ടിൽ പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് അപകടമുണ്ടായത്. ബസിന്റെ മധ്യഭാ​ഗത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ ശിവനും അശ്വനിയും മരിച്ചു. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേവാനന്ദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആലുവയിലെ ആശുപത്രിയിൽ നിന്നും പോയിവരുമ്പോഴായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com