ചായക്കട പൊളിച്ച് കള്ളൻ; അടിച്ചു മാറ്റിയത് 12,000 രൂപയുടെ സി​ഗരറ്റ്, 3000 രൂപയുടെ മിഠായികൾ!

രാവിലെ കട തുറക്കാൻ വന്ന ജീവനക്കാരാണ് കള്ളൻ കയറിയതായി മനസിലാക്കിയത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ചായക്കട പൊളിച്ചു സി​ഗരറ്റും മിഠായിയും പലഹാരങ്ങളും അടിച്ചു മാറ്റി കള്ളൻ. 12,000 രൂപയുടെ സി​ഗരറ്റും 3,000 രൂപയുടെ മിഠായി, പലഹാരങ്ങളുമാണ് മോഷണം പോയത്. പഴയ ബസ് സ്റ്റാന്റിനു സമീപത്ത് പ്രവർത്തിക്കുന്ന നസീർ എന്നയാളുടെ

രാവിലെ കട തുറക്കാൻ വന്ന ജീവനക്കാരാണ് കള്ളൻ കയറിയതായി മനസിലാക്കിയത്. കടയുടെ ഒരു ഭാ​ഗം പൊളിച്ച നിലയിലായിരുന്നു. പരിശോധനയിലാണ് സി​ഗരറ്റ് മുഴുവൻ കള്ളൻ കൊണ്ടു പോയതായി മനസിലാക്കിയത്. ഒപ്പം മിഠായിയും പലഹാരങ്ങളും മോഷണം പോയതായി കണ്ടെത്തി. 

അഞ്ച് വർഷമായി കട നടത്തുന്നുവെന്നും ഇത് ആദ്യ അനുഭവമാണെന്നും ഉടമ പറയുന്നു. ഇരുട്ടായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ് ഇവിടമെന്നു ആരോപണമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com