'അത്യുന്നതങ്ങളിലെ ദൈവ മഹത്വം'- ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം, സമാധാന സന്ദേശവുമായി ഇന്ന് ക്രിസ്മസ്

നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീകളുമായി വിശ്വാസികൾ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്
ഫോട്ടോ: എക്സ്പ്രസ്
ഫോട്ടോ: എക്സ്പ്രസ്

കൊച്ചി: സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പാതിരാ കുർബനയിലടക്കം വിശ്വാസികൾ വിവിധ പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു.

നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീകളുമായി വിശ്വാസികൾ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. 

ലോകമെങ്ങുമുള്ളവർക്ക് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് ആശംസകൾ നേർന്നു. ഒപ്പം ബത്‍ലഹേമിലെ യുദ്ധ ഇരകൾക്കായും അദ്ദേഹം പ്രാർഥിച്ചു. യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മരിച്ചുവെന്നു അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി. 

യുദ്ധത്തിന്റെ വ്യർഥമായ യുക്തിയിൽ സമാധാനം നിരസിക്കപ്പെട്ടു. സന്ദേശത്തിൽ അദ്ദേഹം ആശങ്ക പങ്കിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com