രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറുന്നു, നേമം തിരുവനന്തപുരം സൗത്ത്, കൊച്ചുവേളി നോര്‍ത്ത്; പേരുമാറ്റാന്‍ കേന്ദ്രത്തിന് കത്ത്

രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍
നേമം റെയിൽവേ സ്റ്റേഷൻ, സ്ക്രീൻഷോട്ട്
നേമം റെയിൽവേ സ്റ്റേഷൻ, സ്ക്രീൻഷോട്ട്
Updated on
1 min read

തിരുവനന്തപുരം:  രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ നേമം റെയില്‍വേ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. തുടര്‍ നടപടികളുടെ ഭാഗമായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി.

നേമം റെയില്‍വേ സ്‌റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആലോചനകള്‍ നടന്നിരുന്നു. റെയില്‍വേ ബോര്‍ഡ് അടക്കം പേര് മാറ്റുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കി കൊണ്ടാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ഇനി ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം യാഥാര്‍ഥ്യമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com