'ജനകീയ മാജിക്ക്'; താങ്ങാനാകാത്ത ഭാരം ബജറ്റില്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2023 08:36 AM |
Last Updated: 03rd February 2023 08:41 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: എല്ലാവരെയും കൂട്ടിചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനം എന്നതാണ് ബജറ്റില്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനകീയ മാജിക്ക് ആണ്. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട്, കേരളം ഒരിക്കലും പിന്നോട്ടു പോകില്ല,അതിശക്തമായി മുന്നോട്ടു പോകുമെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് ഏറ്റവും നല്ല വികസനകാര്യങ്ങളുമായി മുന്നോട്ടു പോകും. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഒരിക്കലും ജനങ്ങള്‍ക്ക് താങ്ങാന്‍ വയ്യാത്ത ഭാരം ഇടതുസര്‍ക്കാരുകള്‍ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ താങ്ങാന്‍ വയ്യാത്ത ഭാരം ഉണ്ടാകില്ല.
ചെലവു ചുരുക്കലൊക്കെ ബജറ്റില്‍ ഉണ്ടാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. അച്ചടി വകുപ്പ് ഡയറക്ടർ രാവിലെ തന്നെ അച്ചടിച്ച ബജറ്റ് മന്ത്രിക്ക് കൈമാറി. രാവിലെ ഒമ്പതു മണിക്കാണ് നിയമസഭയിൽ ബജറ്റ് അവതരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
വരുമോ വന്ദേഭാരത്?; സില്‍വര്‍ ലൈനിന്റെ ഭാവി എന്ത്?; അശ്വിനി വൈഷ്ണവ് ഇന്ന് മാധ്യമങ്ങളെ കാണും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ