ഇന്ധന സെസ്: വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്, ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് എംവി ഗോവിന്ദന്‍

ബജറ്റിലേതു നിര്‍ദേശങ്ങളാണ്. ചര്‍ച്ചകള്‍ നടത്തിയാവും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് ഗോവിന്ദന്‍
എംവി ഗോവിന്ദന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
എംവി ഗോവിന്ദന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബജറ്റിലേതു നിര്‍ദേശങ്ങളാണ്. ചര്‍ച്ചകള്‍ നടത്തിയാവും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ഇന്ധന വില ഉയരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണ്. അതു മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു. കേരളത്തിനു നല്‍കേണ്ട 40,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചതോടെയാണ് അധിക സെസ് ഏര്‍പ്പെടുത്തേണ്ടി വന്നത്. 

കേരളം ഉയര്‍ത്തുന്ന ബദല്‍ വികസന മാതൃകയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ അതിനെ പിന്തുണയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com