ഹൈക്കോടതി ജഡ്‌ജിക്കെതിരെ യൂട്യൂബ് ചാനൽ വഴി ആരോപണം, കെഎം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2023 09:05 AM |
Last Updated: 04th February 2023 09:09 AM | A+A A- |

ഹൈക്കോടതി
കൊച്ചി: കേരള ഹൈക്കോടതിയിലെ ജഡ്‌ജിക്കെതിരെ യൂട്യൂബ് ചാനൽ വഴി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസ് എടുത്തു. അനുകൂലവിധി ഉണ്ടാകാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കെ എം ഷാജഹാൻ ആരോപണങ്ങൾ ഉന്നയിച്ചത്. ഇത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുകയായിരുന്നു.
കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പിന്മാറി. അടുത്ത മാസം 20ന് മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ