'ഗുണ്ടകള്‍ക്കെതിരെ ഓപ്പറേഷന്‍ ആഗ്'; ഏഴു ജില്ലകളിലായി 1041 പേര്‍ പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 01:05 PM  |  

Last Updated: 05th February 2023 01:05 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ കര്‍ശന നടപടി. ഏഴ് ജില്ലകളിലായി 1041 പേരെ കസ്റ്റഡിയിലെടുത്തു.

തിരുവന്തപുരത്ത് മാത്രം 297 പേരാണ് പിടിയിലായത്. പാലക്കാട് 137, കൊച്ചി 49, മലപ്പുറം 53, തൃശൂര്‍ 68, കോഴിക്കോട് 147 എന്നിങ്ങനെ നീളുന്നു കരുതല്‍ തടങ്കലില്‍ ഉള്ളവര്‍. അറസ്റ്റിലായവരില്‍ 18 വാറണ്ട് പ്രതികളും ഉള്‍പ്പെടുന്നു.

ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ച് ക്രമസമാധാന നില മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇന്നലെ മുതല്‍ ഓപ്പറേഷന്‍ ആഗ് ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ആര്‍ക്ക് വേണ്ടി?, കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ?; നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് മന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ